24 December, 2018 09:19:32 PM


മതസാഹോദര്യത്തിന്‍റെ സ്നേഹക്കൂട്ടായ്മയിലൂടെ അണിയിച്ചൊരുക്കിയ പുൽക്കൂടുമായ് മണ്ണാർകുന്ന്

 


: പ്രവാസിക്കൂട്ടായ്മയുടെയും, സ്വദേശ വാസികളുടെയും ഒരുമയിൽ വിരിഞ്ഞ പുൽക്കൂട് വേറിട്ട കാഴ്ച്ചയായി. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി മണ്ണാർകുന്ന് ഗ്രൗണ്ടിൽ (മണ്ണാർകുന്ന് മഠത്തിന് പിൻവശം) തയ്യാറാക്കിയ 1000 ചതുരശ്ര അടി  വിസ്തീര്‍ണ്ണമുള്ള പുല്‍ക്കൂട് ഏറെ കൗതുകം ജനിപ്പിക്കുന്നതായിരുന്നു. നാനാജാതി മതസ്തരുടെ സാഹോദര്യ കൂട്ടായ്മയിൽ അണിയിച്ചൊരുക്കിയ വർണ്ണാഭമായ പുല്‍ക്കൂട് തിങ്കളാഴ്ച വൈകിട്ടാണ് സന്ദർശനത്തിനായി സമർപ്പിച്ചത്.


ഞായറാഴ്ച നടന്ന ഫാമിലി ക്രിസ്തുമസ് കരോളും ഏറെ ശ്രദ്ധേയമായി. നാളെ വൈകുന്നേരം 5:30 ന് കരോൾ, കരോക്കെ ഗാന മത്സരവും ക്രിസ്തുമസ് കലാപരിപാടികളും നടക്കും. തുടർന്ന് മണ്ണാർകുന്ന് സെന്‍റ് ഗ്രിഗോരിയോസ് ചർച്ച്  വികാരി റവ. ഫാ.സോണി ചൂരപ്പുഴ സമ്മാനദാനം നിർവഹിക്കും. ക്രിസ്തുമസ് ഫയർ വർക്സ്, ഫുഡ് കോർട്ട്  എന്നിവയും ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 296