24 December, 2018 11:47:48 AM


കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം; ശ്രീകോവിൽ കുത്തിതുറന്നു



ഏറ്റുമാനൂര്‍: കാണക്കാരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലിന്‍റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന രണ്ട് സ്വര്‍ണ്ണമാലയും രണ്ട് കാണിക്കവഞ്ചികള്‍ പൊട്ടിച്ച് പണവും കവര്‍ന്നു. വഴിപാട് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും മോഷ്ടിക്കപ്പെട്ടു.

തിങ്കളാഴ്ച രാവിലെ 5.30ന് നടതുറക്കാനെത്തിയ മേൽശാന്തി പ്രസാദ് നമ്പൂതിരിയാണ് ശ്രീകോവിൽ കുത്തിതുറന്ന നിലയിൽ കണ്ടെത്തിയത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കുറവിലങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





Share this News Now:
  • Google+
Like(s): 238