23 December, 2018 09:45:23 PM


റഷ്യന്‍ ഖനിയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച തൊഴിലാളികളുടെ മൃതദേഹം കണ്ടെടുത്തു




മോസ്‌കോ: രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് റഷ്യയിലെ ഭൂഗര്‍ഭഖനിയിലുണ്ടായ അഗ്നിബാധയില്‍ മരിച്ച തൊഴിലാളികളുടെ മൃതദേഹം കണ്ടെടുത്തു. ഒമ്പത് തൊഴിലാളികളില്‍ എട്ട് പേരുടെ മൃതദേഹമാണ് ഖനിയ്ക്കുള്ളില്‍ പെട്ടതിനെ തുടര്‍ന്ന് കണ്ടെത്തിയത് അതില്‍ ഒരു തൊഴിലാളിയെക്കുറിച്ചുള്ള ഒരറിവും ഇത് വരെ ലഭിച്ചിട്ടില്ല. ശനിയാഴ്ചയാണ് അഗ്നിബാധയെ തുടര്‍ന്ന് ഖനിയ്ക്കുള്ളില്‍ തൊഴിലാളികള്‍ കുടുങ്ങിയത്.


തീപിടിച്ചതിനെ തുടര്‍ന്ന് ഖനിക്കുള്ളില്‍ പുക നിറഞ്ഞതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം മരവിക്കാനിടയാക്കിയത്. പൊട്ടാഷ് ഉല്‍പാദകരായ ഉരാല്‍കലിയുടേതാണ് ഖനി .ഖനി നിലകൊള്ളുന്നത് 1500 കിലോമീറ്റര്‍ മോസ്‌കോയില്‍ നിന്ന് അകലെയുള്ള സൊളിമാസ്‌കിലാണ്. തീ അണയ്ക്കാനുള്ള ശ്രമം ഖനിയ്ക്കുള്ളില്‍ മുന്നേറുകയാണെന്ന് ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തു



Share this News Now:
  • Google+
Like(s): 125