23 December, 2018 07:36:32 AM


40 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയും; പ്രളയ സെസില്‍ തീരുമാനമായില്ല

 



ദില്ലി:  40 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ തീരുമാനമായി. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിരക്ക് കുറക്കാന്‍ തീരുമാനമായത്. 26 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി 18 ല്‍ നിന്ന് 12 ശതമാനവും, അഞ്ചു ശതമാനവുമായി കുറയും. ഏഴ് ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28 ല്‍ നിന്ന് 18 ആകും. ജനുവരി ഒന്നു മുതലാണ് വില കുറയുക. അതേസമയം, പ്രളയത്തെ തുടര്‍ന്നു കേരളത്തിനായി പ്രത്യേക സെസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ല. എല്ലാ സംസ്ഥാനങ്ങളും തീരുമാനമറിയിക്കാത്തതിനെ തുടര്‍ന്നാണിത്. എന്നാല്‍, അടുത്ത യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു


ചെരുപ്പിന് രണ്ട് നികുതി സ്ലാബുണ്ടായിരുന്നത് 12 ശതമാനമായി ഏകീകരിച്ചു. ശീതികരിച്ച പച്ചക്കറിയുടെ നികുതി ഒഴിവാക്കി. ഉപയോഗിച്ച ടയര്‍, ലിഥിയം ബാറ്ററികള്‍, വിസിആര്‍, ടിവി, സ്‌നൂക്കര്‍ എന്നിവയുടെ നികുതി 28 ശതമാനത്തില്‍ നിന്നു 18 ശതമാനമായി. വീല്‍ചെയറിനും നികുതി കുറച്ചു. എല്ലാ ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി നിരക്ക് 18 ഉം അതിന് താഴെയുമാക്കി കുറക്കണമെന്ന് കോണ്‍ഗ്രസ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടതായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി പറഞ്ഞു.



Share this News Now:
  • Google+
Like(s): 139