23 December, 2018 07:27:57 AM


മോഷ്ടിച്ച സ്വര്‍ണവുമായി കടന്ന് കളയാന്‍ ശ്രമിച്ച നാടോടി സ്ത്രീകളെ പൊലീസ് പിടികൂടി



കൊല്ലം: ആറ്റിങ്ങലില്‍ മോഷ്ടിച്ച നാല്‍പത് പവന്‍ സ്വര്‍ണവുമായി ട്രെയിന്‍ മാര്‍ഗം കടന്ന് കളയാന്‍ ശ്രമിച്ച നാടോടി സ്ത്രീകളെ കൊല്ലം റെയില്‍വെ സ്‌റ്റേഷനില്‍ വച്ച് പൊലീസ് പിടികൂടി. തമിഴ് നാട് സേലം സ്വദേശികളാണ് പിടിയിലായവര്‍. സേലം സ്വദേശിനികളായ ബാലാമണി, രാധ, ജ്യോതി, കൃഷ്ണമ്മ, മസാനി എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങലിലും പരിസര പ്രദേശങ്ങളിലും ഭിക്ഷാടനം നടത്തുന്നതിന്റെ മറവിലാണ് ഇവര്‍ മോഷണം നടത്തിയത്.


ചിറ്റാറ്റിന്‍കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപമുള്ള രാധാകൃഷ്ണന്‍ നായരുടെ വീട്ടില്‍ ഭിക്ഷക്കെത്തിയ സംഘം അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല്‍പത് പവന്‍ സ്വര്‍ണം മോഷ്ടിച്ചു. മോഷണ ശേഷം ഓട്ടോയില്‍ കടന്ന സംഘം കൊല്ലം റെയില്‍വെ സ്‌റ്റേഷനിലെത്തി ട്രെയിന്‍ മാര്‍ഗം കടന്ന് കളയാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടികൂടുന്നത്.  കൊല്ലം പൊലീസ് പിടികൂടിയ പ്രതികളെ പിന്നീട് ആറ്റിങ്ങല്‍ പൊലീസിന് കൈമാറി



Share this News Now:
  • Google+
Like(s): 197