22 December, 2018 01:45:45 PM


പാലാ ചേർപ്പുങ്കലിൽ കാർ ഷോറൂമിൽ അഗ്നിബാധ; കാർ നിശേഷം കത്തിയമർന്നു




പാലാ : ചേർപ്പുങ്കലിൽ കാർ ഷോറൂമിന്‍റെ ഭാഗമായുള്ള വർക്ക് ഷോപ്പിൽ അഗ്നിബാധ. ഒരു കാർ നിശേഷം കത്തിയമർന്നു. ഇൻഡസ് മോട്ടേഴ്സിന്‍റെ വർക്ക്ഷോപ്പിലെ പെയിന്‍റിംഗ് ബൂത്തിലായിരുന്നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെ തീ പടര്‍ന്നത്. പെയിന്‍റിംഗ് ജോലികള്‍ നടത്തി കൊണ്ടിരുന്ന മാരുതി ഡിസൈര്‍ കാറാണ് അഗ്നിക്കിരയായത്. പാലായില്‍  നിന്നും എത്തിയ അഗ്നിശമനസേനയാണ് തീ പിടിച്ചത്.


Share this News Now:
  • Google+
Like(s): 1131