22 December, 2018 12:22:35 PM


ബിനോയ് ചെറിയാന്‍ കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്; മിനു മനോജ് വൈസ് പ്രസിഡന്‍റ്



ഏറ്റുമാനൂര്‍: കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയി കോണ്‍ഗ്രസ് (ഐ)യിലെ ബിനോയ് ചെറിയാന്‍ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ധാരണയനുസരിച്ച് കേരളാ കോണ്‍ഗ്രസിലെ ചെറിയാന്‍ മാത്യു രാജി വെച്ച ഒഴിവിലേക്കാണ് ബിനോയ് തിരഞ്ഞെടുക്കപ്പെട്ടത്. കേരളാ കോണ്‍ഗ്രസിലെ മിനു മനോജ് ആണ് വൈസ് പ്രസിഡന്‍റ്. പതിനഞ്ച് അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് - 4, കേരളാ കോണ്‍ഗ്രസ് - 6, സിപിഎം -1 സിപിഐ - 1, ബിജെപി - 1, സ്വത -2 എന്നിങ്ങനെയാണ് കക്ഷിനില. എട്ടാം വാര്‍ഡില്‍നിന്നുള്ള പ്രതിനിധിയാണ് ബിനോയി ചെറിയാന്‍. 



Share this News Now:
  • Google+
Like(s): 398