22 December, 2018 11:20:38 AM


കുടിശ്ശിക തീര്‍ക്കാതെ വായ്പ നല്‍കില്ലെന്ന് ഹഡ്കോ; ലൈഫ് പദ്ധതി പ്രതിസന്ധിയില്‍



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ അഭിമാന പദ്ധതികളിലൊന്നായ ലൈഫ് പദ്ധതി പ്രതിസന്ധിയില്‍. കുടിശ്ശിക തീര്‍ക്കാതെ വായ്പ നല്‍കില്ലെന്ന് ഹഡ്കോ (കേരള അർബൻ ആൻഡ‌് റൂറൽ ഡെവലപ‌്മെന്‍റ് ഫിനാൻസ‌് കോർപറേഷൻ) അറിയിച്ചതോടെ ലൈഫ് പദ്ധതി പ്രകാരമുള്ള 80000 വീടുകളുടെ നിർമ്മാണമാണ് നിലച്ചിരിക്കുന്നത്. 4000 കോടിയുടെ ഹഡ്കോ വായ്പയാണ് ലഭിക്കാനുള്ളത്.


63 കോടിയുടെ കുടിശ്ശിക തീർക്കാതെ പണം അനുവദിക്കില്ലെന്നാണ് ഹഡ്കോ വ്യക്തമാക്കിയിരിക്കുന്നത്. അതോടൊപ്പം തിരിച്ചടവിനെ കുറിച്ച് ബജറ്റിൽ ഉറപ്പ് നൽകണമെന്ന ആവശ്യവും ഹെഡ്കോ മുന്നോട്ടുവച്ചിട്ടുണ്ട്. കുടിശ്ശിക തിരിച്ചടച്ചാലും, 4000 കോടിയുടെ വായ്പ അനുവദിക്കാന്‍ പുതിയ ആവശ്യവും കൂടി ഹഡ്കോ മുന്നോട്ടു വച്ചതോടെ വായ്പ ലഭിക്കാന്‍ ഇനിയും വൈകും. ഇത് പദ്ധതിക്ക് കനത്ത തിരിച്ചടിയാകും.


അതേസമയം ഹ‍ഡ്കോയ്ക്കെതിരെ തദ്ദേശ വകുപ്പ് മന്ത്രി എസി.മൊയ്തീൻ രംഗത്തെത്തി. ഹഡ്കോ മറ്റെങ്ങുമില്ലാത്ത നിബന്ധനകൾ അടിച്ചേല്‍പ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. വായ്പ എത്രയും പെട്ടെന്ന് വായ്പ തിരിച്ചടയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസകും വ്യക്തമാക്കി. 



Share this News Now:
  • Google+
Like(s): 232