21 December, 2018 11:00:13 AM


നിയമം അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിയില്‍ താത്‍കാലിക കണ്ടക്ടര്‍മാരെ നിയമിക്കാം - ഹൈക്കോടതി



കൊച്ചി: നിയമം അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിയില്‍ താത്‍കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി. പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളും പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 

പിഎസ്‍സിയിലൂടെ അല്ലാത്ത എല്ലാ നിയമനങ്ങളും ഭരണഘടനാ  വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കെഎസ്ആര്‍ടിസിക്ക് ഇപ്പോഴത്തേ പ്രശ്നം മറികടക്കാന്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി കണ്ടക്ടര്‍മാരെ നിയമിക്കാം. നിയമം അനുവദിച്ചാല്‍ മാത്രമേ എം പാനല്‍ കണ്ടക്ടര്‍മാരെ നിയമിക്കാന്‍ സാധിക്കു എന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍  വ്യക്തമാക്കിയിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 222