Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

21 December, 2018 09:18:07 AM


തിരൂര്‍ പറവണ്ണ തീരമേഖലയില്‍ ഏഴ്‌ ഓട്ടോറിക്ഷകള്‍ കത്തിച്ചു, വീടിനു നേരെയും തീവെപ്പ്‌
തിരൂര്‍: സമാധാന ജീവിതത്തിലേക്ക്‌ കടന്നു വന്ന തീരമേഖലയില്‍ അശാന്തിയുടെ കനല്‍ക്കട്ടകളെറിഞ്ഞ്‌ വീണ്ടും സംഘര്‍ഷം സൃഷ്‌ടിക്കാന്‍ നീക്കം. യാതൊരു പ്രകോപനവുമില്ലാതെ ഇന്നലെ ഏഴ്‌ ഓട്ടോറിക്ഷകള്‍ കത്തിച്ചു. നിര്‍മാണത്തിലിരിക്കുന്ന വീടിനു നേര്‍ക്കും തീവെപ്പുണ്ടായി. പറവണ്ണയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ്‌ അക്രമികള്‍ അഴിഞ്ഞാടിയത്‌. രണ്ട്‌ ഓട്ടോറിക്ഷകള്‍ ഭാഗികവും അഞ്ച്‌ ഓട്ടോറിക്ഷകള്‍ പൂര്‍ണ്ണമായും കത്തിച്ചു. തിത്തീര്യത്തിന്‍റെ പുരക്കല്‍ യഹിയാന്‍, പുരക്കല്‍ യൂനസ്‌, പുരക്കല്‍ കോയ മോന്‍ മമ്മാക്കാന്‍റെ, പുരക്കല്‍ ജലീല്‍ കുഞ്ഞിമാക്കാന്‍റെ പുരക്കല്‍ ഹാരിസ്‌ എന്നിവരുടെ ഓട്ടോറിക്ഷകളാണ്‌ പൂര്‍ണ്ണമായും കത്തിനശിച്ചത്‌.


ഓട്ടോറിക്ഷകള്‍ അവരവരുടെ വീടിനു സമീപത്തു നിര്‍ത്തിയിട്ടതായിരുന്നു. തിത്തി ര്യത്തിന്റെ പുരക്കല്‍ മുംതാസിന്റെ പണി തുകൊണ്ടിരിക്കുന്ന വീടിനാണ്‌ തീവെച്ചത്‌. വീടിനകത്ത്‌ പെട്രോള്‍ ഒഴിച്ചിട്ടുണ്ട്‌. വാതില്‍ക്കട്ടിളക്ക്‌ തീപിടിച്ചു. ജനല്‍ച്ചില്ലുകള്‍ അടിച്ചിരിക്കുന്നു. ഫര്‍ണ്ണിച്ചറുകള്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട്‌ വെട്ടിപ്പൊളിക്കാനുള്ള ശ്രമവും നടന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. തീരമേഖലയില്‍ അക്രമം നടത്തി മുതലെടുപ്പു നടത്തുന്ന ഗുണ്ടാസംഘങ്ങളാണ്‌ തീവെപ്പിനു പിന്നിലെന്നാണ്‌ പ്രാഥമിക നിഗമനം. സി.പി.എം, മുസ്ലീം ലീഗ്‌ സംഘര്‍ഷം നിലനിന്നിരുന്ന തീരമേഖലയില്‍ സമാധാനം സ്‌ഥാപിക്കാന്‍ പോലീസ്‌ അടങ്ങുന്ന സമാധാന കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്‌.


അക്രമികള്‍ക്ക്‌ യാതൊരു വിധ പിന്തുണയും നല്‍കില്ലെന്നും അത്തരക്കാരെ തള്ളിപ്പറയുമെന്നും ഈ പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനത്തിനു തടസമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി വാഹനകള്‍ക്കു തീവെപ്പുണ്ടായി. രഹസ്യാനേ്വഷണ വിഭാഗം ഉദ്യോഗസ്‌ഥന്‍ ഷുക്കൂറിന്റെ ബൈക്കടക്കമാണ്‌ കത്തിച്ചത്‌. ഇവയോടനുബന്ധിച്ച്‌ റജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ ഇതിനകം 15 പേര്‍ അറസ്‌റ്റിലായി. സമാധാന ശ്രമങ്ങള്‍ക്കിടയില്‍ വലിയ അക്രമം നടന്നത്‌ ഇന്നലെയാണ്‌. തിരൂര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.


സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ഇ.ജയന്‍, തിരൂര്‍ ഏരിയാ സെക്രട്ടറി പി.ഹംസ്സക്കുട്ടി എന്നിവര്‍ സംഭവസ്‌ഥലങ്ങള്‍ സന്ദര്‍ശിച്ചു. ആ സൂത്രിതമായ അക്രമത്തെ അപലപിച്ച ഇയന്‍ അക്രമത്തിനിരയായത്‌ സി.പി.എം. അനുഭാവികളുടെ വാഹനങ്ങളും വീടു മാണെന്നും സമാധാനകമ്മിറ്റി നിലവിലുള്ളതിനാല്‍ പ്രതിസ്‌ഥാനത്തേക്ക്‌ ഏതെങ്കിലും രാഷ്ര്‌ടീയ പാര്‍ട്ടിയെ ചൂണ്ടിക്കാണിക്കില്ലെന്നും സമാധാനം നിലനിര്‍ത്താന്‍ പോലീസ്‌ ഇടപെടലുക ശക്‌തമാക്കണമെന്നും ആവശ്യപ്പെട്ടുShare this News Now:
  • Google+
Like(s): 62