20 December, 2018 07:26:49 PM


നെഞ്ച് വേദനയെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു




തൊടുപുഴ: നെഞ്ച് വേദനയെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഉമ്മന്‍ ചാണ്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.


ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി കട്ടപ്പനയിലേക്ക് പോകുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ മറ്റ് കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.



Share this News Now:
  • Google+
Like(s): 223