19 December, 2018 09:37:15 PM


തിരുവനന്തപുരം വെള്ളയമ്പലം, പേയാട്, കാച്ചാണി, ആറ്റിങ്ങല്‍, വെഞ്ഞാറമൂട് പ്രദേശങ്ങളില്‍ 20ന് വൈദ്യുതി മുടങ്ങും



തിരുവനന്തപുരം: വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ശാസ്തമംഗലം റോഡ്, ശ്രീരംഗം ലൈന്‍, കുറുപ്പസ് ലൈന്‍, ഇലങ്കം ഗാര്‍ഡന്‍സ്, പണിക്കേഴ്‌സ് ലൈന്‍ എന്നീ പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 20 രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കാവിന്‍പുറം, ചപ്പാത്ത്, ചൊവ്വള്ളൂര്‍ ക്ഷേത്രം, മൈലാടി എന്നീ പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 20 രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന തറട്ട, ഏണിക്കര, മലമുകള്‍, വട്ടം, മണലയം ആശ്രമം എന്നീ പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 20 രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

ആറ്റിങ്ങല്‍ 110 കെ.വി. സബ്‌സ്റ്റേഷന്റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ഷഡ്ഡൌണ്‍ എടുക്കുന്നതിനാല്‍ ആറ്റിങ്ങല്‍ ടൗണ്‍, അവനവഞ്ചേരി, വാമനപുരം, വെഞ്ഞാറമൂട്, വക്കം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, നഗരൂര്‍ എന്നീ സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഡിസംബര്‍ 22 രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. 



Share this News Now:
  • Google+
Like(s): 278