19 December, 2018 08:17:16 PM


തിരുമേനിയ്ക്ക് സ്ഥാനചലനം; പി.കെ.സുധീര്‍ബാബു പുതിയ കോട്ടയം ജില്ലാ കളക്ടര്‍



തിരുവനന്തപുരം: പുതിയ കോട്ടയം ജില്ലാ കളക്ടറായി പി.കെ.സുധീർബാബു ഐഎഎസിനെ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ ഹയർസെക്കന്‍ററി ഡയറക്ടറാണ് സുധീർബാബു. നിലവിലെ കോട്ടയം കളക്ടർ ബി.എസ്.തിരുമേനിയെ ഹയർ സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായും നിയമിച്ചു. അദ്ദേഹം എന്‍ട്രന്‍സ് എക്സാമിനേഷന്‍ കമ്മീഷണറുടെ അധിക ചുമതല വഹിക്കും. 


പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധന റാവുവിന് ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പിന്‍റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സി.എം.ഡി. സഞ്ജീവ് കൗശിക് നിലവിലുളള അധിക ചുമതലകള്‍ക്കു പുറമെ ധനകാര്യ (എക്സ്പെന്‍ഡിച്ചര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കും. ഡോ. രത്തന്‍ യു കേല്‍ക്കറിനെ കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല നല്‍കും. 


വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗള്‍ പരിശീലനത്തിന് പോകുന്ന മുറയ്ക്ക് ധനകാര്യ (എക്സ്പെന്‍ഡിച്ചര്‍) വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫിനെ കെ.എസ്.ഐ.ഡി.സി എം.ഡി.യായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ഡോ. ഷര്‍മിള മേരി ജോസഫ് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും. കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടര്‍ ആനന്ദ് സിംഗിന് റോഡ് ഫണ്ട് ബോര്‍ഡ് സി.ഇ.ഒയുടെ അധിക ചുമതല നല്‍കും. 





Share this News Now:
  • Google+
Like(s): 480