19 December, 2018 06:46:21 PM


പെരിന്തൽമണ്ണയില്‍ കിണർ വൃത്തിയാക്കുന്നതിനിടയിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി




പെരിന്തൽമണ്ണ: കിണർ വൃത്തിയാക്കുന്നതിനിടയിൽ വർഷങ്ങൾ പഴക്കമുള്ള മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. പെരിന്തൽമണ്ണ ഫയർഫോഴ്സ് ആസ്ഥാനത്തിന്‍റെ തൊട്ടടുത്തുള്ള ആൾ താമസമില്ലാത്ത സ്ഥലത്തെ പഴയ കിണർ വൃത്തിയാക്കുന്നതിനിടയിലാണ് ബുധനാഴ്ച രാവിലെ അസ്ഥികൂടം കണ്ടെത്തിയത്. മൂർക്കനാട് സ്വദേശി പാലശ്ശേരി അബ്ദുൽ അസീസ് ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം.

കിണറ്റിലെ ചളി വാരി വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽ നിന്നാണ് തലയോട്ടിയുടെയും രണ്ട് കാലുകളുടെയും അസ്ഥി കിട്ടിയത്. പെരിന്തൽമണ്ണ സി ഐ ടി എസ്  ബിനു സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറിൻസിക്ക് വിഭാഗമുൾപ്പെടെ നടത്തുന്ന പരിശോധനയിൽ മാത്രമെ അസ്ഥികൂടത്തിന്‍റെ കാലപഴക്കമുൾപ്പെടെയുള്ള വസ്തുതകൾ അറിവാകു എന്ന് പൊലീസ് അറിയിച്ചു.



Share this News Now:
  • Google+
Like(s): 233