18 December, 2018 10:14:31 PM


തിരുവനന്തപുരം പട്ടത്ത് മാരുതി വാന്‍ മറിഞ്ഞ് അഞ്ചംഗ കുടുംബത്തിന് പരിക്ക്

തിരുവനന്തപുരം: പട്ടത്ത് നിയന്ത്രണം വിട്ട് വാന്‍ മറിഞ്ഞ് അഞ്ചംഗ കുടുംബത്തിന് പരിക്കേറ്റു. വട്ടിയൂര്‍ക്കാവ് സ്വദേശി സുനില്‍കുമാര്‍, ഭാര്യ സുജാത, മക്കളായ സൂരജ്, അര്‍ച്ചന, ആരതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടം. പട്ടം കേന്ദ്രീയ വിദ്യാലയത്തിന് മുന്നിലാണ് അപകടം നടന്നത്. ഓടി കൊണ്ടിരിക്കുന്നതിനിടയില്‍ വാന്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പേരൂര്‍ക്കട പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് വാനില്‍ കിടന്നവരെ പുറത്തിറക്കി ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തു.



Share this News Now:
  • Google+
Like(s): 87