15 December, 2018 07:26:31 AM


ഹൈക്കോടതി ഉത്തരവ്: ശബരിമലയിലെ നിയന്ത്രണങ്ങളിൽ അയവ്




ശബരിമല : ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശബരിമലയിലെ നിയന്ത്രണങ്ങളിൽ പൊലീസ് അയവ് വരുത്തി തുടങ്ങി. സന്നിധാനത്ത് ചില ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കം ചെയ്തിട്ടുണ്ട്. വാവര്നടയിലെയും വടക്കേനടയിലെയും ഓരോ ബാരിക്കേഡുകൾ വീതമാണ് മാറ്റിയത്.


രാവിലെ 11മണി വരെ വടക്കേനടയിൽ തിരുമുറ്റത്ത് തീർഥാടകർക്ക് വിശ്രമിക്കാമെന്നും ഐജി ദിനേന്ദ്ര കശ്യബ് അറിയിച്ചിട്ടുണ്ട്. യുവതി പ്രവശേന വിധിയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ശബരിമലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. എന്നാൽ ഇതിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായത്.



Share this News Now:
  • Google+
Like(s): 90