Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

15 December, 2018 07:10:28 AM


വടകര ചോമ്പാല്‍ പോലീസ്‌ സ്‌റ്റേഷന്‍ വളപ്പില്‍ സ്‌ഫോടനം; വീടുകളുടെ ജനാലച്ചില്ലും തകർന്നു




വടകര: ചോമ്പാല്‍ പോലീസ്‌ സ്‌റ്റേഷന്‍ വളപ്പില്‍ ഉഗ്രസ്‌ഫോടനം. സ്‌ഫോടനത്തെത്തുടര്‍ന്ന്‌ അടുത്തുള്ള കൃഷിഭവന്റെ ജനലിനും സമീപത്തെ വീടുകള്‍ക്കും കേടുപാടു പറ്റി. പൈപ്പ്‌ ബോംബാണ്‌ പൊട്ടിയതെന്നാണ്‌ അനുമാനം. ഇതെങ്ങനെ മാലിന്യക്കൂമ്പാരത്തിലെത്തിയെന്ന്‌ വ്യക്‌തമല്ല. സ്‌േറ്റഷന്‌ സമീപത്തെ ശൗചാലയത്തിനടുത്ത്‌ മാലിന്യം കൊണ്ടിട്ട സ്‌ഥലത്താണ്‌ ഇന്നലെ രാവിലെ പത്തേമുക്കാലോടെ സ്‌ഫോടനം നടന്നത്‌. സ്‌ഫോടനത്തെത്തുടര്‍ന്ന്‌ തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന മുറിക്കടുത്ത്‌ വലിയ കുഴി രൂപപ്പെട്ടു.


മുറിയുടെ മേല്‍ ഭാഗത്തെ കോണ്‍ക്രീറ്റ്‌ ബീം അപകടാവസ്‌ഥയിലായി. ഗ്രില്ലും തകര്‍ന്ന നിലയിലാണ്‌. പിന്‍ഭാഗത്ത്‌ കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചിട്ടുണ്ട്‌. പോലീസുകാരുടെ വിശ്രമമുറി ഇതിനടുത്താണ്‌. സ്‌ഫോടന സമയത്ത്‌ ഇവിടെ ആരുമില്ലാഞ്ഞതിനാല്‍ വന്‍ ദുരന്തമൊഴിവായി. സ്‌റ്റേഷന്‍ കെട്ടിടത്തിനു താഴത്തെ നിലയിലുള്ള അഴിയൂര്‍ കൃഷിഭവന്റെ ജനല്‍ചില്ലുകളും സമീപത്തെ സുറാത്ത്‌ ഹൗസില്‍ ജാഫര്‍, അര്‍ഫാത്തില്‍ ഹസന്‍കുട്ടി, നാസ്‌ ഹൗസില്‍ ഇഖ്‌ബാല്‍ എന്നിവരുടെ വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ന്നു. വീട്ടുപകരണങ്ങള്‍ക്കും നാശനഷ്‌ടമുണ്ടായി.



Share this News Now:
  • Google+
Like(s): 82