11 December, 2018 07:09:17 PM


ഇ-ഗ്രാന്‍റ്സ് പദ്ധതി: വിദ്യാഭ്യാസാനുകൂല്യത്തിന് രേഖകള്‍ 20നകം സമര്‍പ്പിക്കണം


കൊച്ചി: പട്ടികജാതി വികസന വകുപ്പ് മുഖാന്തിരം സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇ-ഗ്രാന്റ്‌സ് പദ്ധതിയിലൂടെ വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിനായി പട്ടികജാതി, പിന്നോക്ക- മുന്നോക്ക സമുദായ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളുടെ വിവരം സ്ഥാപനമേധാവികള്‍ ഡിസംബര്‍ 20നകം ജില്ലാ ആഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  ലഭ്യമായ മുഴുവന്‍ അപേക്ഷകളും ഇ-ഗ്രാന്റ്‌സ് വെബ്‌സൈറ്റില്‍ ഡാറ്റ എന്‍ട്രി നടത്തിയെന്ന് ഉറപ്പാക്കി അപേക്ഷകളും അനുബന്ധ രേഖകളും സമര്‍പ്പിക്കണം. സ്ഥാപനങ്ങളില്‍ ഇത്തരം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നില്ലെന്ന് സ്ഥാപനമേധാവികള്‍ പരിശോധിക്കേണ്ടതും വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം ആനുകൂല്യം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുമാണെന്നും അറിയിച്ചു.   




Share this News Now:
  • Google+
Like(s): 165