10 December, 2018 03:27:54 PM


ബിജെപി – യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം; ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഹര്‍‍ത്താല്‍

    ച


തിരുവനന്തപുരം: ബിജെപി – യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം. പൊലീസിന്‍റെ വലയം ഭേദിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകയ്ക്ക് തലയ്ക്കു പരുക്കേറ്റു. പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലേറിഞ്ഞതോടെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. എന്നാല്‍ തുടര്‍ച്ചയായുള്ള പ്രകോപനങ്ങളെ പൊലീസ് സംയമനത്തോടെയാണ് നേരിടുന്നത്.


ബിജെപി നേതാവ് എ. എന്‍. രാധാകൃഷ്ണന്‍റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ ബി.ജെ.പി.ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എ.എന്‍.രാധാകൃഷ്ണന്‍ നിരാഹാരസമരം തുടരും



Share this News Now:
  • Google+
Like(s): 255