09 December, 2018 07:54:23 PM


വനിതാ മതില്‍ പണിയുന്നതിനായി ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണം - കെ.മുരളീധരന്‍



കോഴിക്കോട്: വനിതാ മതില്‍ പണിയുന്നതിനായി സര്‍ക്കാര്‍ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രചാരണവിഭാഗം അധ്യക്ഷന്‍ കെ. മുരളീധരന്‍. പ്രളായനന്തരം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള പണമാണോ വനിതാ മതിലിനായി ഉപയോഗിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു. വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ വിഡ്ഢികളാണെന്നാണ് ഒരു നേതാവ് യോഗത്തില്‍ പറഞ്ഞത്. അദ്ദേഹം സ്വന്തം വീട്ടില്‍ പോയി മകനോട് പറയട്ടെ എന്ന് വെള്ളാപള്ളി നടേശനെ ലക്ഷ്യമിട്ട് മുരളീധരന്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 224