Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

09 December, 2018 07:20:01 PM


കള്ളക്കടത്ത് തടയുന്നതിനായി വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലില്‍ അത്യാധുനിക സ്കാനർ സ്ഥാപിച്ചു



കൊച്ചി: കള്ളക്കടത്ത് തടയുന്നതിനായി എറണാകുളം വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലില്‍ അത്യാധുനിക സ്കാനർ സ്ഥാപിച്ചു. സെന്‍ട്രല്‍ ബോർഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ചെയർമാന്‍ എസ്. സുരേഷ് സ്കാനറിന്‍റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പരിശോധനയില്‍ കുടുക്കാതെ ചരക്ക് നീക്കം ത്വരിതപ്പെടുത്തുകയെന്ന നയത്തിന്‍റെ ഭാഗമായാണ് വല്ലാർപ്പാടത്ത് ഈഗിള്‍ പി60 മോഡല്‍ എക്സറേ ഇമേജിംങ് സ്കാനർ സ്ഥാപിച്ചത്. 13 സെക്കന്‍ഡുകൊണ്ട് ഒരു കണ്ടെയ്നർ തുറന്നുനോക്കാതെ തന്നെ പരിശോധന പൂർത്തിയാക്കി കയറ്റി അയക്കാന്‍ ഈ സ്കാനർ ഉപയോഗിച്ച് സാധിക്കും.

കൊച്ചിയെ കൂടാതെ മുംബൈയിലെയും ഗുജറാത്തിലെയും തുറമുഖങ്ങളില്‍ മാത്രമാണ് ഇത്തരം സ്കാനർ ഉള്ളത്. 125 കോടി രൂപയാണ് സ്കാനറുകള്‍ സ്ഥാപിക്കുന്നതിനായി കസ്റ്റംസ് ചിലവഴിച്ചത്. മൂന്ന് വർഷത്തിനുള്ളില്‍ കേരളത്തിലെ വിവിധ തുറമുഖങ്ങളിലടക്കം രാജ്യത്താകെ ഇത്തരത്തില്‍ 34 സ്കാനറുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. സ്കാനറിനുള്ളിലൂടെ വാഹനമോടിക്കുന്നവർക്ക് ഹാനികരമാകാത്തവിധം റേഡിയേഷന്‍റെ തോത് വളരെ താഴ്ന്നതാണെന്നും അധികൃതർ വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 79