09 December, 2018 01:20:54 PM


വനിതാമതിൽ; നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന വർഗീയതയ്ക്ക് എതിരെയുള്ള മറുപടി - സൂസൻ കോടി



ഏറ്റുമാനൂർ: വനിത മതിൽ  കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന വർഗീയ ശക്തികൾക്കെതിരെയുള്ള മറുപടിയാന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി. എൻആർഇജി വർക്കേഴ്സ് യൂണിയന്റെ പ്രഥമ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സൂസൻ കോടി.

എൻആർഇജി വർക്കേഴ്സ് യൂണിയൻ വനിതാ മതിലിൽ കാൽ ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിയ്ക്കുവാനെടുത്ത തീരുമാനം സ്വാഗതാർഹമാണെന്നും കേരളത്തിന്റെ നവോത്ഥാന ആശയങ്ങളെ ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും ആ ശ്രമങ്ങൾ പരാജയപ്പെടുമെന്നും ആചാരങ്ങളുടെ ചരിത്രപരമായ മാറ്റങ്ങൾ അതിനുദാഹരണമാണെന്നും സൂസൻ കോടി പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് അർഹമായ തൊഴിൽ ദിനങ്ങളും കൂലിയും ക്ഷേമനിധിയും സംസ്ഥാന സമ്മേളനത്തിലൂടെ നേടിയെടുക്കുവെന്നും സൂസൻ കോടി കൂട്ടിച്ചേർത്തു.



Share this News Now:
  • Google+
Like(s): 319