09 December, 2018 01:01:09 PM


യു​വ​ന​ട​ന്‍ അ​ഭി​മ​ന്യു ര​മാ​ന​ന്ദ​ന്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു; അപകടം ച​ല​ച്ചി​ത്രോ​ത്സ​വം ക​ഴി​ഞ്ഞ് മടങ്ങവെ




തി​രു​വ​ന​ന്ത​പു​രം: യു​വ​ന​ട​ന്‍ അ​ഭി​മ​ന്യു ര​മാ​ന​ന്ദ​ന്‍ (31) വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​ല്ലമ്പ ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ തോ​ന്ന​യ്ക്ക​ല്‍ കു​മാ​ര​നാ​ശാ​ന്‍ സ്മാ​ര​ക​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ച​ല​ച്ചി​ത്രോ​ത്സ​വം ക​ഴി​ഞ്ഞ് ആ​റ്റി​ങ്ങ​ലി​ലേ​ക്കു മ​ട​ങ്ങ​വെ അ​ഭി​മ​ന്യു സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ പോ​ലീ​സെ​ത്തി അ​ഭി​മ​ന്യു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഡാ​കി​നി, ഒ​റ്റ​മു​റി വെ​ളി​ച്ചം എ​ന്നീ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള അ​ഭി​മ​ന്യു​വി​ന്‍റെ മൗ​നം സൊ​ല്ലും വാ​ര്‍​തൈ​ക​ള്‍ എ​ന്ന ആ​ല്‍​ബം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. യു​എ​സ്ടി ഗ്ലോ​ബ​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ്.



Share this News Now:
  • Google+
Like(s): 149