09 December, 2018 12:57:29 PM


ഇടതുമുന്നണി യു.ഡി.എഫിന്റെ വികസന നേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നു: മുല്ലപ്പള്ളി




കോഴിക്കോട്: ഇടതുമുന്നണിക്ക് അവകാശപ്പെടാന്‍ വികസന നേട്ടങ്ങളൊന്നുമില്ലെന്നും, ഇവര്‍ യു.ഡി.എഫിന്‍റെ വികസന നേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാത്രമല്ല വി.എസ് അച്യുതാനന്ദനെയും സര്‍ക്കാര്‍ ഒഴിവാക്കി. ബി.ജെ.പി.


കെ.സുരേന്ദ്രനെ പ്രദര്‍ശനവസ്‌തുവാക്കി മഹത്വവല്‍ക്കരിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കി. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നേരത്തെ നടക്കേണ്ടതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിര്‍മാണ പ്രവൃത്തികള്‍ വൈകിപ്പിച്ചത് സി.പി.എം ഭരിക്കുന്ന പഞ്ചായത്തിന്‍റെ നിലപാട് മൂലമാണ്. യു.ഡി.എഫ് ഭരണകാലത്ത് റണ്‍വെ പൂര്‍ത്തിയാക്കുകയും വിമാനമിറക്കുകയും ചെയ്‌തിരുന്നു. ടെര്‍മിനലിന്‍റെ നിര്‍മാണം 80 ശതമാനവും പൂര്‍ത്തിയാക്കിയിരുന്നു എന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.



Share this News Now:
  • Google+
Like(s): 206