08 December, 2018 12:28:27 PM


കോട്ടയം നട്ടാശേരിയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത



കോട്ടയം: നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് പോസ്റ്റ് ഓഫീസിന് സമീപം ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ. ആളെ തിരിച്ചറിഞ്ഞിട്ടില്ല. എം.സി. റോഡരികിലെ കടയുടെ പിന്നിലെ തൊടിയിൽ കാണപ്പെട്ട മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുള്ളതായി പോലീസ് പറയുന്നു. രാവിലെ സ്ഥലത്തെത്തിയ പ്ലംബിംഗ് തൊഴിലാളിയാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. എസ് ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ ഗാന്ധിനഗർ പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Google+
Like(s): 300