Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

07 December, 2018 06:52:20 PM


നോക്കുകൂലി: കൊച്ചി വടുതലയിൽ സി ഐ ടി യു തൊഴിലാളികൾ റോഡ് പണി തടസപ്പെടുത്തി



കൊച്ചി: കൊച്ചി വടുതലയിൽ നോക്കുകൂലി ആവശ്യപ്പെട്ട് സി ഐ ടി യു തൊഴിലാളികൾ റോഡ് പണി തടസപ്പെടുത്തിയതായി പരാതി. വടുതല മഹാത്മാ ഗ്രന്ഥ ശാല റോഡിന്‍റെ പണിക്കായി ടൈൽ വിരിക്കൽ ജോലിയാണ് സി ഐ ടി യു തൊഴിലാളികൾ തടസപ്പെടുത്തിയത്.

ലോഡ് തങ്ങൾ ഇറക്കാമെന്നും ഇതിനു കൂലി നൽകണമെന്നും ആവശ്യപ്പെട്ട് സി ഐ ടി യുക്കാർ ഭീഷണിപ്പെടുത്തിയതായി ലോറി ജീവനക്കാർ പറഞ്ഞു. എന്നാൽ ലോഡ് ഇറക്കാൻ തൊഴിലാളികളുടെ ആവശ്യമില്ലെന്ന് കരാറുകാരന്‍ പറഞ്ഞു. പണം നല്‍കാതെ വാഹനം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് സി ഐ ടി യു തൊഴിലാളികള്‍ ഭീഷണിപ്പെടുത്തി. സിഐടിയുമായുള്ള തർക്കത്തെ തുടർന്ന് റോഡ് പണി മുടങ്ങുന്നത് മൂന്നാം തവണയാണ്. നാളെ പൊലീസിന്‍റെ സംരക്ഷണത്തില്‍ പണി തുടരും.



Share this News Now:
  • Google+
Like(s): 108