Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

07 December, 2018 10:58:58 AM


കുപ്രസിദ്ധ മോഷ്ടാവും പോലീസുകാരന്‍റെ ഘാതകനുമായ ആട് ആന്‍റണിയുടെ ഭാര്യ പിടിയില്‍




കൊച്ചി : കുപ്രസിദ്ധ മോഷ്ടാവും പാരിപ്പള്ളി സ്‌റ്റേഷനിലെ മണിയന്‍പിള്ള എന്ന പൊലീസുകാരന്റെ ഘാതകനുമായ ആട് ആന്റണിയുടെ ഭാര്യയെ പാരിപ്പള്ളി എസ്‌ഐ രാജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ പഴത്തോട്ടത്തില്‍ ഇടയനാല്‍ ഹൗസില്‍ സൂസി (55) ആണ് പിടിയിലായത്.


വര്‍ഷങ്ങളായി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാടകവീടുകളില്‍ ഒളിവിലായിരുന്നു ഇവര്‍. ആട് ആന്റണിക്ക് അഭയം നല്കിയതിന് ഇവര്‍ക്കും മകള്‍ ശ്രീകലയ്ക്കുമെതിരെ കേസ് നിലവിലുണ്ടായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.


ഷാഡോ എസ്.ഐ വിപിന്‍കുമാര്‍, സി.പി.ഒ മാരായ സീനു, മനു, അജുഫെര്‍ണാണ്ടസ്, സുധ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി. കൊലക്കേസിലും കവര്‍ച്ചക്കേസിലും ശിക്ഷിക്കപ്പെട്ട ആട് ആന്റണി ഇപ്പോള്‍ ജയിലിലാണ്



Share this News Now:
  • Google+
Like(s): 153