Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

06 December, 2018 11:45:42 AM


ഒളിച്ചോടുന്ന കുട്ടികള്‍ കൂടുതല്‍ തിരുവനന്തപുരത്ത്; റെയില്‍വേ ചൈല്‍ഡ് ലൈനിന്‍റെ കണക്കുകള്‍ ഞെട്ടിക്കുന്നത്



തിരുവനന്തപുരം: വീടുകളില്‍ നിന്ന് ഒളിച്ചോടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തെന്ന് റെയില്‍വേ ചൈല്‍ഡ് ലൈനിന്‍റെ കണക്കുകള്‍. നാടുവിടാന്‍ കുട്ടികള്‍ തീവണ്ടി തിരഞ്ഞെടുക്കുന്നത് കൊണ്ട് തന്നെ ഭൂരിഭാഗം കുട്ടികളെയും റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തുന്നത്.  

ഒളിച്ചോടിയ 372 കുട്ടികളെയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ റെയില്‍വേ ചൈല്‍ഡ് ലൈന്‍ മാത്രം കണ്ടെത്തിയത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് റെയില്‍വേ ചൈല്‍ഡ്  ലൈന്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം റെയില്‍വേ ചൈല്‍ഡ് ലൈനാണ് കുട്ടികളുടെ ഒളിച്ചോട്ടം ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്.

തിരുവനന്തപുരത്ത് 185 കുട്ടികളാണ് ഒളിച്ചോടിയത്. കോഴിക്കോട് 111, എറണാകുളത്ത് 66, തൃശൂരില്‍ 10 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ കാണാതായ കേസ് രജിസ്റ്റര്‍  ചെയ്ത 33 കുട്ടികളേയും വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം 13, കോഴിക്കോട് 10, തൃശൂര്‍ 7, തിരുവനന്തപുരം 3 എന്നിങ്ങനെയാണ് കണക്കുകള്‍.



Share this News Now:
  • Google+
Like(s): 153