06 December, 2018 11:45:14 AM


സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഹോസ്റ്റലില്‍ ഭഷ്യവിഷബാധ; കാണക്കാരിയില്‍ സംഘര്‍ഷാവസ്ഥ




ഏറ്റുമാനൂര്‍: കാണക്കാരിയില്‍ പ്രവര്‍ത്തിക്കുന്ന ലോ കോളേജിന്‍റെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയുണ്ടായെന്നാരോപിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേയക്ക് മാര്‍ച്ച് നടത്തി. സംഘര്‍ഷാവസ്ഥയെതുടര്‍ന്ന് പോലീസ്  ഹോസ്റ്റലിന് കാവല്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ഇവിടത്തെ നാല് വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇവരെ ആദ്യം കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലും പിന്നീട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേയക്കും വിദഗ്ദചികിത്സയക്കായി മാറ്റിയിരുന്നു. എന്നാല്‍ ഹോസ്റ്റലിലെ ഭക്ഷണത്തില്‍ നിന്നല്ല ഭഷ്യവിഷബാധയുണ്ടായെതെന്നാണ് ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ പറയുന്നത്. 

പുറത്ത് നിന്നും വിദ്യാര്‍ഥികള്‍ ഭക്ഷണം വാങ്ങികഴിച്ചിരുന്നുവെന്നും ഇതില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധയുണ്ടാതെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ മുറിയില്‍ നിന്നും ബാക്കി ഭക്ഷണാവശിഷ്ടങ്ങള്‍ കിട്ടിയതായും പറയുന്നു. ഏറ്റുമാനൂരിലെ ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ ഡോ.തെരസിലിന്‍ ലൂയിസിന്‍റെ നേതൃത്വത്തില്‍ ഹോസ്റ്റലില്‍ പരിശോധന നടത്തി. എന്നാല്‍ സംശയസ്പദമായ യാതൊന്നും ഹോസ്റ്റലില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലന്ന് അവര്‍ പറഞ്ഞു. ബേക്കറികള്‍ ഉള്‍പ്പെടെ സമീപത്തെ കടകളിലും പരിശോധന നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.



Share this News Now:
  • Google+
Like(s): 522