Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

06 December, 2018 11:45:02 AM


നടി മാധുരി ദീക്ഷിത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പൂനെയില്‍ മത്സരിച്ചേക്കുമെന്ന് സൂചന



മുംബൈ: ബോളിവുഡ് താരം മാധുരി ദീക്ഷിത് 2019 പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ചേക്കുമെന്ന് സൂചന. മുംബൈയിലുള്ള പാര്‍ട്ടി വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. പുനെ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മാധുരി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുതിര്‍ന്ന നേതാക്കളോ നടിയോ ഈ വിഷയത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല. 

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഒരു പാര്‍ട്ടി പരിപാടിക്കിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മാധുരിയുടെ മുംബൈയിലുള്ള വസതിയിലെത്തി അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മാധുരിയെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാനായിരുന്നു അമിത് ഷായുടെ നീക്കമെന്ന് അന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മാധുരിയുടെ പേരുണ്ട് എന്ന റിപ്പോര്‍ട്ട് വരുന്നത്. 

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന ബിജെപി, മുമ്പും ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയ ചരിത്രമുണ്ട്. ഹേമമാലിനി, കിരണ്‍ ഖേര്‍ എന്നീ നടിമാര്‍ സമാനമായ രീതിയില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച് ലോക്‌സഭയില്‍ എത്തിയവരാണ്.



Share this News Now:
  • Google+
Like(s): 138