05 December, 2018 06:38:59 PM


ഹോമിയോ ആശുപത്രികളില്‍ ഫാര്‍മസിസ്റ്റ് / സ്റ്റോര്‍ കീപ്പര്‍; ഇന്‍റര്‍വ്യു ഡിസംബര്‍ 19ന്


കോട്ടയം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് / സ്റ്റോര്‍ കീപ്പര്‍ തസ്തികകളില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുളള സര്‍ക്കാരിന്റെ അംഗീകൃത കോഴ്‌സായ എന്‍സിപി/സിസിപി പാസ്സായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തുളള സെന്റ് ആന്റണീസ് കോപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കലാഫീസില്‍ ഡിസംബര്‍ 19ന് ഉച്ചയ്ക്ക് 12ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡേറ്റാ എന്നിവ സഹിതം രാവിലെ 11.30 ന് റിപ്പോര്‍ട്ട് ചെയ്യണം.  ഫോണ്‍: 0481 2583516



Share this News Now:
  • Google+
Like(s): 17