Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

05 December, 2018 06:09:50 PM


കൊച്ചി-ധനുഷ് കോടി ദേശിയ പാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ അമ്പതോളം പേര്‍ക്ക് പരിക്ക്



കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശിയ പാതയില്‍ സൂപ്പര്‍ ഫാസ്റ്റും ലോ ഫ്‌ളോര്‍ ബസ്സും കൂട്ടിയിടിച്ച്‌ അമ്പതോളം പേര്‍ക്ക് പരിക്ക്. ദേശീയപാതയിലെ മാതിരപ്പിള്ളി പള്ളിപ്പടിയില്‍ 4.30ടെയായിരുന്നു അപകടം. മിക്കവരുടെയും നില ഗുരുതരമെന്ന് പ്രാഥമിക വിവരം. കോതമംഗലത്തു നിന്നും പിറവത്തിന് പുറപ്പെട്ട പിറവം ഡിപ്പോയിലെ ലോ ഫ്‌ളോവര്‍ ബസ്സും മൂവാറ്റുപുഴ ഭാഗത്തു നിന്നും മൂന്നാറിലേയ്ക്ക് വരികയായിരുന്ന മൂന്നാര്‍ ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റ് ബസ്സും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. 



ഇരു ബസ്സുകളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ഇരു ബസ്സുകളുടെയും മുന്‍ സീറ്റുകളില്‍ ഇരുന്ന യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമാണ് സാരമായ പരിക്കേറ്റിട്ടുള്ളത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോതമംഗലം എം.ബി.എം.എം ആശുപത്രിയിലെത്തിച്ചവരില്‍ ഒട്ടുമിക്കവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ വിദഗ്ധ ചികത്സയ്ക്കായി മറ്റ് ആശുപത്രികളിലേയ്ക്ക് അയച്ചതായും ജീവനക്കാര്‍ അറിയിച്ചു.




Share this News Now:
  • Google+
Like(s): 139