Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

05 December, 2018 12:07:52 PM


പെണ്‍കുട്ടികള്‍ക്ക് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ ആറോളം ഒളിക്യാമറകള്‍; വീട്ടുടമസ്ഥന്‍ അറസ്റ്റില്‍




ചെന്നൈ: വാടകയ്ക്ക് നല്‍കിയ വീട്ടില്‍ കുളിമുറിയിലടക്കം ആറോളം ഒളിക്യാമറകള്‍ സ്ഥാപിച്ച വീട്ടുടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. തില്ലയ് ഗംഗാ നഗറിലെ വീട്ടിലെ മൂന്ന് മുറികള്‍ വാടകയ്ക്ക് നല്‍കിയിരുന്ന സമ്പത്ത് രാജിനെ(48)യാണ് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐടി ആക്‌ട് പ്രകാരമാണ് ഇയാള്‍ക്കെതിരെയുളള കേസ്. സമ്പത്ത് രാജിന്‍റെ കുളിമുറിയിലും കിടപ്പ് മുറിയിലും വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നും കര്‍ട്ടന് പിറകില്‍ നിന്നുമാണ് ക്യാമറകള്‍ കണ്ടെടുത്തത് .  


കുളിമുറിയില്‍ മറ്റ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനിടേയാണ് ഒളിക്യാമറ പെണ്‍കുട്ടികളുടെ കണ്ണില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആറോളം ക്യാമറകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് വീട്ടുടമസ്ഥനെ സംശയം വെച്ച്‌ പെണ്‍കുട്ടികള്‍ പോലീസില്‍ പരാതിപ്പെട്ടു. വാടകയ്ക്ക് നല്‍കിയ വീട്ടില്‍ ഇടക്കിടക്ക് പുതുക്കല്‍ പണിക്കെന്ന വ്യാജേന ഇയാള്‍ എത്താറുണ്ടെന്നും ആ സമയത്താണ് ക്യാമറകള്‍ സ്ഥാപിച്ചതെന്നും സമ്പത്ത് പോലീസിനോട് പറഞ്ഞു.


പലപ്പോഴായി വാടകവീട്ടില്‍ എത്തുമ്പോള്‍ ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നതിനായി ക്യാമറയുടെ സ്ഥാനത്തില്‍ മാറ്റം വരുത്താറുണ്ടായിരുന്നതായും ഇയാള്‍ പറഞ്ഞു. എന്നാല്‍ ക്യാമറയിലൂടെ ഒന്നും തന്നെ പ്രതി റെക്കോര്‍ഡ് ചെയ്തിട്ടില്ലായെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ കെെവശത്ത് നിന്ന് 16 മൊബൈല്‍ ഫോണുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്



Share this News Now:
  • Google+
Like(s): 424