05 December, 2018 11:47:20 AM


സി കെ ജാനു വയനാട് ലോക്സഭാ സീറ്റിൽ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും



കല്‍പ്പറ്റ: സി കെ ജാനുവിനെ വയനാട് ലോക്സഭാ സീറ്റിൽ മത്സരിപ്പിക്കാന്‍ ഇടത് നേതാക്കൾക്കിടയിൽ ആലോചന. പാർട്ടി സീറ്റിൽ ജാനുവിനെ മത്സരിപ്പിക്കുന്നതിൽ സിപിഐക്കും എതിർപ്പില്ലെന്നാണ് സൂചന. മുന്നണി പ്രവേശനത്തിൽ നേതാക്കളുമായി സി കെ ജാനു  ചർച്ച നടത്തിയതായാണ് അറിയുന്നത്. എന്‍ഡിഎ വിട്ട ശേഷം സി കെ ജാനുവിന്‍റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എല്‍ഡിഎഫ് നേതൃത്വവുമായി മൂന്ന് വട്ടം ചര്‍ച്ച നടത്തി. മന്ത്രി എ കെ ബാലനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.


മുന്നണിയില്‍ കക്ഷിയാക്കണമെന്നും ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രാതിനിധ്യം വേണമെന്നുമാണ് ജാനു ഉന്നയിച്ച ആവശ്യം. ലോക് താന്ത്രിക്ക് ജനതാദളും ഐഎന്‍എലും മുന്നണി പ്രവേശനം കാത്തു നില്‍ക്കെ ഉടന്‍ ഘടകകക്ഷിയാക്കുന്നതിലുളള പ്രയാസം മുന്നണി നേതൃത്വം ജാനുവിനെ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന വാഗ്ദാനം സിപിഐ നേതൃത്വം തന്നെ ജാനുവിന് നല്‍കിയതായാണ് സൂചന. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളും ഉറപ്പ് നല്‍കിയിട്ടുണ്ട്. മുന്നണി പ്രവേശന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ വനിതാ മതില്‍ സംഘാടക സമിതി യോഗത്തില്‍ ജാനു പങ്കെടുത്തിരുന്നില്ല. 



Share this News Now:
  • Google+
Like(s): 104