05 December, 2018 11:47:09 AM


രഹനാ ഫാത്തിമയെ വിട്ടു കിട്ടണമെന്ന പോലീസിന്‍റെ അപേക്ഷ കോടതി തള്ളി




പത്തനംതിട്ട: കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് രഹനാ ഫാത്തിമയെ വിട്ടു കിട്ടണമെന്ന പോലീസിന്‍റെ അപേക്ഷ കോടതി തള്ളി. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന്‍റെ അപേക്ഷ വീണ്ടും തള്ളിയത്. സോഷ്യല്‍ മീഡിയ വഴി മത വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിട്ടു എന്ന പരാതിയെ തുടര്‍ന്നാണ് പത്തനംതിട്ട പോലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്.


മനഃപൂര്‍വ്വം രാജ്യത്തു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വേണ്ടി ആയിരുന്നു രെഹ്നയുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സെപ്തംബര്‍ ഇരുപത്തെട്ട് പ്രായ ഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, മാലയിട്ട്, കുറിതൊട്ട് തത്വമസി എന്ന അടിക്കുറിപ്പോടെ രെഹ്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.



Share this News Now:
  • Google+
Like(s): 50