Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

05 December, 2018 08:14:22 AM


ആലപ്പുഴ-കൊല്ലം ബോട്ട് സർവീസ് ഇന്ന് ആരംഭിക്കും; ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ്



ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ-കൊല്ലം ബോട്ട് സർവീസ് ഡിസംബർ അഞ്ച് മുതൽ തുടങ്ങും. ആലപ്പുഴയിൽ നിന്നും ഒന്നിടവിട്ട ദിവസങ്ങളിലാണ്  സർവീസ്. ഡിസംബർ അഞ്ചിന് രാവിലെ 10.30ന് ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിച്ച് വൈകിട്ട് 6.30 ന് കൊല്ലത്ത് എത്തിച്ചേരും. അടുത്ത ദിവസം രാവിലെ 10.30ന് കൊല്ലത്തുനിന്ന് സർവീസ് പുനരാരംഭിക്കുകയും വൈകിട്ട് 6.30ന് ആലപ്പുഴയിൽ എത്തിച്ചേരുകയും ചെയ്യുമെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടർ അറിയിച്ചു. 



Share this News Now:
  • Google+
Like(s): 157