Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

05 December, 2018 07:59:41 AM


'ഞാന്‍ ഒരു എയ്ഡ്‌സ് ബാധിതനാണ്, എന്നെയൊന്ന് ആലിംഗനം ചെയ്യാമോ...?' ; യുവാവിന് മുന്നില്‍ പകച്ച് വഴിപോക്കര്‍




കല്‍പ്പറ്റ: 'ഞാന്‍ ഒരു എയ്ഡ്‌സ് ബാധിതനാണ്, എന്നെയൊന്ന് ആലിംഗനം ചെയ്യാമോ...?' എന്ന പ്ലക്കാര്‍ഡുമായെത്തിയ യുവാവ് വേറിട്ട അനുഭവമായി. ജില്ലാ കളക്ടറേറ്റിനു മുന്നില്‍ പ്ലക്കാര്‍ഡുമായി നിന്ന യുവാവിനെ വഴിയാത്രക്കാര്‍ ആദ്യമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും അതിലെ വാചകം വായിച്ചവര്‍ ആദ്യമൊന്നു മടിച്ചു, പിന്നെ വഴിമാറി നടന്നു... ചിലരാകട്ടെ കൗതുകത്തോടെ ഹസ്തദാനം ചെയ്തു. അപൂര്‍വം ചിലര്‍മാത്രം ആ യുവാവിനെ ആലിംഗനം ചെയ്യാന്‍ സധൈര്യം മൂന്നോട്ടുവന്നു... ഒടുവില്‍ ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാറെത്തി യുവാവിനെ ആലിംഗനം ചെയ്തതോടെയാണ് വഴിയാത്രക്കാര്‍ക്കടക്കം സംഭവം പിടികിട്ടുന്നത്. 

 
ഇന്ത്യന്‍ റെഡ്‌ക്രോസ് സൈാസൈറ്റിയും കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൈാസൈറ്റിയും സംയുക്തമായി നടത്തുന്ന 'സുരക്ഷ' പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു വേറിട്ട കാമ്പയിന്‍ സംഘടിപ്പിച്ചത്. എയ്ഡ്‌സ് രോഗികളോടുള്ള പൊതുസമുഹത്തിന്റെ സമീപനം എന്താണെന്ന് മനസിലാക്കാനാണ് പ്ലക്കാര്‍ഡുമായി കളക്ടറേറ്റിനു മുന്നില്‍ നിന്നതെന്ന് പ്രൊജക്ട് മാനേജര്‍ ജിബിന്‍ കെ. എലിയാസ് പറഞ്ഞു. അപ്പോഴേക്കും സര്‍ക്കാരുദ്യോഗസ്ഥടക്കമുള്ളവര്‍ ആ വഴിയെ നടന്നു പോയിരുന്നു. ചിലര്‍ ശ്രദ്ധിക്കാത്ത മട്ടില്‍ കടന്നുപോയെന്നും പലരിലും പേടിയുടെ അംശം ഒളിഞ്ഞുകിടപ്പുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 



Share this News Now:
  • Google+
Like(s): 159