Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

05 December, 2018 07:53:15 AM


ടാങ്ക് നിര്‍മ്മാണ പ്രശ്നം മൂലം മുടങ്ങിക്കിടന്ന മലപ്പുറം ചേലേമ്പ്രയിലെ ജലനിധി പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു




മലപ്പുറം: ടാങ്ക് നിര്‍മ്മാണത്തിലെ അവ്യക്തത മൂലം മുടങ്ങിക്കിടന്ന ചേലേമ്പ്രയിലെ ജലനിധി പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. പ്രസിഡണ്ട് സി രാജേഷിന്റെ നേതൃത്വത്തില്‍ ഭരണ സമിതി നടത്തിയ ശ്രമങ്ങളുടെ ഫലമായി വ്യവസായ വകുപ്പില്‍ നിന്നും, കാക്കഞ്ചേരി കിന്‍ഫ്രയില്‍ 12 സെന്റ് സ്ഥലവും, ജലവിഭവ വകുപ്പില്‍ നിന്നും ടാങ്ക് നിര്‍മ്മാണത്തിനായി 2.70 കോടി രൂപയും നേടിയെടുക്കാന്‍ കഴിഞ്ഞു. കിന്‍ഫ്ര കോമ്പൗണ്ടിനകത്ത് 12 സെന്റ് സ്ഥലത്ത്, 6 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഓവര്‍ ഹെഡ് ടാങ്കിന്റേയും, 80000 ലിറ്റര്‍ ശേഷിയുള്ള സീവേജ് ടാങ്കിന്റെയും പ്രവര്‍ത്തി ഉദ്ഘാടനം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.രാജേഷ് നിര്‍വ്വഹിച്ചു.  വൈസ് പ്രസിഡണ്ട് ജമീല മുഹമ്മദ് അധ്യക്ഷതവഹിച്ചു.
 

ചേലേമ്പ്രയില്‍ 3008 പേരാണ് ജലനിധിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ 2800 കുടുംബങ്ങളില്‍ കിന്‍ഫ്രയില്‍ നിന്നും വെള്ളമെത്തിക്കാനാവശ്യമായ സംവിധാനം പൂര്‍ത്തിയായിരിക്കുന്നു. ബാക്കിയുള്ള വീടുകളിലേക്കാവശ്യമായ നടപടികള്‍ തുടര്‍ന്നു വരുന്നു.ഇതിന്റെ ആദ്യപടിയായി കിന്‍ഫ്ര കോമ്പൗണ്ടില്‍ 800 മീറ്റര്‍ നീളത്തില്‍ സ്ഥാപിച്ചിരുന്ന 150 എം.എം.പൈപ്പുകള്‍ 300 എം.എം.പൈപ്പുകളാക്കി മാറ്റിക്കഴിഞ്ഞു. നിലവിലുള്ള കിന്‍ഫ്ര ടാങ്കിനേക്കാള്‍ 6 മീറ്റര്‍ ഉയരത്തിലാണ് പുതിയ ടാങ്ക് നിര്‍മ്മിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളമെത്താത്ത പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും. ആറു മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കേണ്ട ടാങ്കിന്റെ കോണ്‍ട്രാക്ടെടുത്തിരിക്കുന്നത് ടി.അബ്ദുസമ്മദാണ്.



Share this News Now:
  • Google+
Like(s): 141