Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

04 December, 2018 11:34:20 PM


96 ചിത്രത്തിലെ നീക്കം ചെയ്ത രംഗങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുന്നു




ചെന്നൈ: പ്രണയ ചിത്രം 96ലെ നീക്കം ചെയ്ത രംഗങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ജാനു, റാമിന് 'കണ്‍മണി അന്‍പോട് കാതലന്‍' എന്ന പാടിക്കൊടുക്കുന്ന പ്രണയരംഗമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരാണ് പുതിയ രംഗം പുറത്ത് വിട്ടിരിക്കുന്നതത്രേ. ഗായിക എസ് ജാനകി അഭിനയിച്ച ഒരു രംഗവും നേരത്തേ പുറത്ത് വിട്ടിരുന്നു.



റാമും ജാനുവും ചെന്നൈയിലുള്ള എസ് ജാനകിയുടെ വീട് സന്ദര്‍ശിക്കുന്നതും ജാനു ജാനകിക്ക് പാട്ട് പാടി നല്‍കുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. എന്നാല്‍ ആ രംഗം ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.ചിത്രത്തിന്‍റെ സ്വാഭാവികത നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടാണ് അണിയറ പ്രവര്‍ത്തകര്‍ രംഗം ഒഴിവാക്കിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എസ് ജാനകിയെപ്പോലെ പ്രശസ്ത ഗായികയുടെ വീട്ടില്‍ അര്‍ധരാത്രി പ്രവേശിക്കാന്‍ കഴിയില്ല എന്നതായിരുന്നു കാരണം.



Share this News Now:
  • Google+
Like(s): 284