Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

04 December, 2018 11:17:56 PM


കോഴിക്കോട് ബാലുശ്ശേരിയിലെ വീട് കേന്ദ്രീകരിച്ച്‌ കള്ളനോട്ട് അച്ചടി; മൂന്നു പേര്‍ അറസ്റ്റില്‍




കോഴിക്കോട്: ബാലുശ്ശേരിയിലെ വീട് കേന്ദ്രീകരിച്ച്‌ കള്ളനോട്ട് അച്ചടി നടത്തുന്നതിനിടെ വീട്ടുടമ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. വീട്ടുടമ ബാലുശ്ശേരി മീത്തലെ മണിഞ്ചേരി മുത്തു എന്ന രാജേഷ് കുമാര്‍ (45), എറണാകുളം വൈറ്റില തെങ്ങുമ്മല്‍ വില്‍വര്‍ട്ട് (43), കോഴിക്കോട് നല്ലളം താനിലശ്ശേരി വൈശാഖ് (24) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൊലീസ് സംഘം വീട്ടിലെത്തിയത്. വീടിന് മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ നിന്നാണ് കള്ളനോട്ടും യന്ത്രസാമഗ്രികളും കണ്ടെത്തിയത്. കട്ടിലിനടിയില്‍ നിന്നും നോട്ടടിക്കുന്ന പേപ്പറിന്‍റെ ഇരുന്നൂറ് എണ്ണം വീതമുള്ള 74 കെട്ട് കണ്ടെത്തി. രണ്ടായിരം, അഞ്ഞൂറ് നോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്. ഇവിടെ നിന്ന് കണ്ടെത്തിയ തുക, പുറത്ത് വിതരണം നടത്തിയ തുക എന്നിവയെപറ്റി വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്.



എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനം. അത്യാധുനിക യന്ത്രമാണ് നോട്ടടിക്കാന്‍ ഉപയോഗിച്ചത്. അറസ്റ്റിലായ മൂന്നു പേരും വിവിധ കേസുകളില്‍ ജയില്‍ വാസം അനുഭവിച്ചവരാണ്. രാജേഷ് കുമാര്‍ മാസങ്ങള്‍ക്ക് മുമ്പ് മാന്‍ വേട്ടയില്‍ കുടുങ്ങിയും വില്‍വര്‍ട്ട് നോട്ടടി കേസിലും വൈശാഖ് കുറ്റ്യാടി ബോംബ് കേസിലുമാണ് ജയിലിലായത്. ജയിലില്‍ വച്ചാണ് ഇവര്‍ പരിചയപ്പെട്ടത്. ഈ പരിചയമാണ് ഇരുവരെയും ബാലുശ്ശേരിയിലെ രാജേഷിന്‍റെ വീട്ടിലേക്കെത്തിച്ചത്. ഏറെ നാളുകളായി ഇരുവരും രാജേഷിന്‍റെ വീട്ടില്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്. പരിശോധന നടത്തിയശേഷം യന്ത്രസാമഗ്രികളും മറ്റും മാറ്റി പൊലീസ് വീട് സീല്‍ ചെയ്തു.



Share this News Now:
  • Google+
Like(s): 157