04 December, 2018 09:52:04 PM


ശബരിമലയില്‍ നി​രോ​ധ​നാ​ജ്ഞ നാ​ല് ദി​വ​സം കൂ​ടി; ഒരുക്കങ്ങളില്‍ തൃപ്തിയെന്ന് നിരീക്ഷണ സമിതി




പത്തനംതിട്ട: ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ നാ​ല് ദി​വ​സം കൂ​ടി നീ​ട്ടി. ഈ ​മാ​സം എ​ട്ടി​ന് അ​ര്‍​ധ​രാ​ത്രി വ​രെ ഇ​ല​വു​ങ്ക​ല്‍‌, നി​ല​യ്ക്ക​ല്‍, പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ത്ത​നം​തി​ട്ട ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. നി​രോ​ധ​നാ​ജ്ഞ നീ​ട്ട​ണ​മെ​ന്ന് എ​സ്പി​യും എ​ഡി​എ​മ്മും റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന​തി​നോ ശ​ര​ണം വി​ളി​ക്കു​ന്ന​തി​നോ നാ​മ​ജ​പം ന​ട​ത്തു​ന്ന​തി​നോ ത​ട​സ​മു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ല്‍‌ പ​റ​യു​ന്നു.


അതേസമയം, ശബരിമല സന്നിധാനത്തെയും നിലയ്ക്കലിലെയും ഒരുക്കങ്ങളില്‍ ത്യപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി. അതേസമയം സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച്‌ ദേവസ്വം ബോര്‍ഡ് സമിതിയോട് ആശങ്ക പങ്കു വച്ചു. നിയന്ത്രണങ്ങള്‍ തുടരണമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.


മഹാകാണിക്കയ്ക്ക് മുന്നിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പൊലീസ് ക്രമീകരണങ്ങള്‍ നിരീക്ഷിക്കുമെന്നായിരുന്നു സമിതി അംഗങ്ങളുടെ പ്രതികരണം. പമ്പയില്‍ അധികമായി മൂത്രപ്പുരകളും കക്കൂസും സ്ഥാപിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. മണ്ഡലകാലത്ത് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് ഹൈക്കോടതി സമിതിയെ നിയോഗിച്ചത്.



Share this News Now:
  • Google+
Like(s): 61