04 December, 2018 03:53:17 PM


വൈക്കം റോഡില്‍ കാണക്കാരിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്



കുറവിലങ്ങാട്: ഏറ്റുമാനൂര്‍ കാണക്കാരി ആശുപത്രിപടിയ്ക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്. ഗുരുതരമായി പരിക്കേറ്റ കാണക്കാരി ഏഴേകുന്നേല്‍ കുട്ടപ്പന്‍റെ മകന്‍ ബിനു(37)വിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. കാണക്കാരി ആശുപത്രി കവലയ്ക്ക് സമീപത്തെ വീട്ടില്‍ നിന്നും വൈക്കം റോഡിലേക്കിറങ്ങവെ തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വന്ന കാറ്‍ ഇടിക്കുകയായിരുന്നുവെന്ന് കുറവിലങ്ങാട് പോലീസ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 144