04 December, 2018 02:34:59 PM


വൈക്കം കരിയാറില്‍ ചങ്ങാടം മറിഞ്ഞു: വെള്ളത്തില്‍ മുങ്ങി കുടുംബശ്രീ ചെയര്‍പേഴ്സണും പഞ്ചായത്ത് പ്രസിഡന്‍റും

ചങ്ങാടം മറിഞ്ഞത് മീന്‍വളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനത്തിനിടെ




വൈക്കം: കരിയാറില്‍ മൽസ്യവളർത്തൽ പദ്ധതി ഉദ്ഘാടനത്തിനിടെ താൽക്കാലിക ചങ്ങാടം മറിഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നാല് പ്ലാസ്റ്റിക് വീപ്പകള്‍ക്കു മുകളില്‍ ഒരുക്കിയ ചങ്ങാടത്തിനടിയിൽ കുടുങ്ങിയ കുടുംബശ്രീ ചെയർപേഴ്‌സണ്‍ ചന്ദ്രലേഖയെ രക്ഷപ്പെടുത്തിയത് ഏറെ പണിപ്പെട്ട്. 

കൊച്ചി സമുദ്രഗവേഷണ കേന്ദ്രത്തിന്‍റെ  നേതൃത്വത്തിലുള്ള മല്‍സ്യവളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു അപകടം. കരിയാറില്‍ നാല് മീറ്ററിലധികം താഴ്ചയുള്ള ഭാഗത്താണ് ചങ്ങാടം മറിഞ്ഞത്. ചങ്ങാടത്തിലുണ്ടായിരുന്ന ടി.വി.പുരം പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ ആന്‍റണിയും വെള്ളത്തില്‍ വീണു. 




Share this News Now:
  • Google+
Like(s): 569