04 December, 2018 11:12:35 AM


കാസർഗോഡ് കളനാട് വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടർ ടൂറിസ്റ്റ് ബസിലിടിച്ച് ഒരാൾ മരിച്ചു




കാസർകോട്: വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടർ ടൂറിസ്റ്റ് ബസിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു വിദ്യാർഥികൾക്ക് ഗുരുതരം. ചൊവാഴ്ച രാവിലെ ഏഴരയോടെ കളനാട് റെയിൽവേ മേൽപ്പാലത്തിന് സമീപമാണ് അപകടം. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർഥി കോളിയടുക്കം എടയാട്ടെ ജാൻ ഫിഷാണ് (16)  മരിച്ചത്. ഇതേ സ്കൂളിലെ എസ് എസ്എൽസി വിദ്യാർഥികളായ ബെണ്ടിച്ചാൽ നമ്പടിപ്പളത്തെ അർജ്ജുൻ രമേശ് (15), ചട്ടഞ്ചാലിലെ മുബ് ബഷീർ (15) എന്നിവരെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പാലക്കുന്നിലെ ട്യൂഷൻ സെന്ററിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന് വിദ്യാർഥികൾ. ഉദുമയിൽ നിന്ന് കളനാട് ഭാഗത്തേക്ക് വരുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ മുന്നിലേക്ക് എതിരെ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. ജാൻ ഫിഷാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മഹമ്മൂദിന്റെ മകനാണ് ജാൻ ഫിഷാൻ.



Share this News Now:
  • Google+
Like(s): 25