02 December, 2018 07:26:42 PM


ചങ്ങനാശേരിയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ പോയ യുവാവ് മുങ്ങി മരിച്ചു

 



ചങ്ങനാശേരി: സുഹൃത്തുക്കളോടൊപ്പം പാറമടയില്‍ കുളിയ്ക്കാനിറങ്ങിയ മത്സ്യ വ്യാപാരിയായ യുവാവ് പാറമടയില്‍ മുങ്ങി മരിച്ചു. പായിപ്പാട് പ്ലാമൂട്ടില്‍ നിസ്സാം (25) ആണ് മരിച്ചത്. ഇന്നലെ മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കുമ്പനാട് കല്ലൂപ്പാറയിലെ പാറമടയില്‍ കുളിയ്ക്കുന്നതിനിടയിലാണ് സംഭവം. രണ്ടു പേര് കുളിയ്ക്കുകയും മറ്റു രണ്ടു പേര് കരയ്ക്കിരിക്കുകയും ആയിരുന്നു. കുളിച്ചു കൊണ്ടിരുന്നവര്‍ മുങ്ങി താഴുന്നത് കണ്ടു കരയ്ക്കിരുന്നവര്‍ ബഹളം വച്ചു. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഒരാളുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു. മുങ്ങി താഴ്ന്ന നിസ്സാമിനെ ആദ്യം നടത്തിയ തിരച്ചിലില്‍ കണ്ടെത്തനായില്ല. പിന്നീട് കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് പരേതനായ നാസ്സര്‍, മാതാവ് നസീമ, ഭാര്യ അന്‍സിയ. സഹോദരി നസിയ. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് മുന്നു മണിക്ക് പായിപ്പാട് പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തും. 



Share this News Now:
  • Google+
Like(s): 354