Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

01 December, 2018 10:12:16 PM


കിളിമാനൂരിൽ എച്ച് വൺ എൻ വൺ രോഗബാധയാൽ യുവതി മരിച്ചു



കിളിമാനൂർ: കിളിമാനൂരിൽ എച്ച് വൺ എൻ വൺ രോഗബാധയാൽ ഒരു യുവതി മരിച്ചു. നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. നഗരൂർ തണ്ണിക്കോണം വിളയിൽക്കട ലില്ലി നിവാസിൽ ലില്ലിയുടെ മകൾ സന്ധ്യ (28)യാണ് മരിച്ചത്. ആറ് ദിവസങ്ങൾക്ക് മുമ്പ് പനി ബാധയെ തുടർന്ന് കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സക്കെത്തിയ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഇവർ മെഡിക്കൽ കോളേജിൽ പോയില്ല.


വെള്ളിയാഴ്ച വീണ്ടും പനി കലശലായതിനെ തുടർന്ന് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തി. അവിടെനിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരം 6 മണിയോടെ മരിച്ചു. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം സംസ്ക്കരിച്ചു. ഡി.എം.ഒ യുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരും, പഞ്ചായത്ത് പ്രസിഡൻറ് രഘുവിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങളും വീട്ടിലെത്തി. സന്ധ്യയുടെ ഭർത്താവ് നേരത്തെ ഉപേക്ഷിച്ചു പോയി. അർച്ചന (7), ആദിത്യ (5) എന്നിവർ മക്കളാണ്.




Share this News Now:
  • Google+
Like(s): 195