Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

30 November, 2018 11:12:56 AM


തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ ചാണക്യതന്ത്രവുമായി കോണ്‍ഗ്രസ് തെലങ്കാനയിലുംഹെെദരാബാദ്: തെരഞ്ഞെടുപ്പ് ജയിക്കാന്‍ തെലങ്കാനയില്‍ ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം പയറ്റി കോണ്‍ഗ്രസ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ വീഴ്ചകളെ ആയുധമാക്കി വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ ഒന്നും ലഭിക്കാതായതോടെ മുഖ്യമന്ത്രിയുമായി അകല്‍ച്ചയിലായ സ്വകാര്യ സ്കൂള്‍ മാനേജ്മെന്‍റുകളെ ഉമ്മന്‍ചാണ്ടി ഒരുക്കിയ തന്ത്രങ്ങളിലൂടെ കോണ്‍ഗ്രസ് ഒപ്പമെത്തിച്ചു.


അത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തന്നെ തെലങ്കാനയില്‍ എത്തിക്കുകയും ചെയ്തു. തെലങ്കാനയിലെ വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ അംഗീകൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഏറെയുമുള്ളത്. ഇവര്‍ക്കായി ചന്ദ്രശേഖര റാവു പ്രത്യേക പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഒന്നും നല്‍കിയില്ല.


ഇങ്ങനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സര്‍ക്കാര്‍ ഫണ്ടുകള്‍ ഉയര്‍ത്തുക, കുറഞ്ഞ ശമ്പളമുള്ള അധ്യാപകര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുക, വീടില്ലാത്തവര്‍ക്ക് വീട് പണിത് നല്‍കുക തുടങ്ങി മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കിയുമില്ല. ഇതോടെ ഈ വിഷയത്തിന് ഉമ്മന്‍ചാണ്ടി കൂടുതല്‍ പ്രധാന്യം നല്‍കി. മാനേജ്മെന്‍റ്  പ്രതിനിധികളെ കൂടാതെ ഒരു ലക്ഷത്തോളം വരുന്ന അധ്യാപകരെയും ഒപ്പം നിര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു.


കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുമെന്ന് ഉറപ്പ് രാഹുല്‍ ഗാന്ധിയെ എത്തിച്ച് നല്‍കുകയും ചെയ്തു. ഇതോടെ ചടങ്ങില്‍ ഉമ്മന്‍ചാണ്ടിക്ക് നന്ദി പറയാന്‍ ഒരുപാട് പേരാണ് ഒത്തുക്കൂടിയത്. ഇതോടെ ഈ തന്ത്രത്തിന്‍റെ ഫലം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോള്‍ ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്‍റെ പ്രതീക്ഷ.Share this News Now:
  • Google+
Like(s): 77