29 November, 2018 02:42:10 PM


കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം; ബി.എ ആളൂരിന്‍റെ 10 കോ​ടി ബജറ്റിലുള്ള ചിത്രത്തിനെതിരേ കേസ്



കൊച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി ബി.​എ ആ​ളൂ​രി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള ഐ​ഡി​യ​ൽ ക്രി​യേ​ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന 'അ​വാ​സ്ത​വം' എ​ന്ന സി​നി​മ​ക്കെ​തി​രേ കേ​സ്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ സ​ലിം ഇ​ന്ത്യ​യെ എ​തി​ർ ക​ക്ഷി​യാ​ക്കി പൊ​ന്നാ​രി​മം​ഗ​ലം സ്വ​ദേ​ശി ജോ​സ​ഫ് പാ​യു​വ ആണ് എ​റ​ണാ​കു​ളം മു​ൻ​സി​ഫ് കോ​ട​തി​യി​ല്‍ കേ​സ് ഫയൽ ചെയ്തിരിക്കുന്നത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കാനിരിക്കേയാണ് കേസ് വന്നിരിക്കുന്നത്.


സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ത​ട​യ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ പ്രധാന ആ​വ​ശ്യം. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ബി എ. ആ​ളൂ​രി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സ​ലിം ഇ​ന്ത്യ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്തു നിൽ ക്കുന്ന ന​ട​ൻ ദി​ലീ​പ് ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ടെന്നും ദി​ലീ​പ് വി​ദേ​ശ​ത്തു നി​ന്ന് തി​രി​ച്ചെ​ത്തി​യ ശേ​ഷം ചി​ത്ര​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും സ​ലിം ഇ​ന്ത്യ കഴിഞ്ഞ ദിവസം അ​റി​യി​ച്ചിരുന്നു.


ഐ​ഡി​യ​ൽ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ 10 കോ​ടി ബജറ്റിലാണ് ചി​ത്രം നി​ർ​മിക്കു​ന്ന​ത്. ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിനെതിരേ കേസ് വന്നിരിക്കുന്നത്



Share this News Now:
  • Google+
Like(s): 161