29 November, 2018 06:54:12 AM


പുരുഷന് നെഞ്ച് കാണിക്കാമെങ്കില്‍ സ്ത്രീയ്ക്കും ആകാം, എനിക്ക് ഇഷ്ടമുള്ള ശരീര ഭാഗങ്ങൾ കാണിക്കും - നടി മാധുരി




കൊച്ചി: ഗ്ലാമര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചതിന് വിമര്‍ശനാത്മകമായി മറുപടി അയച്ച ആള്‍ക്ക് ചുട്ട മറുപടി നല്‍കി നടി മാധുരി. തനിക്ക് ഇഷ്ടമുള്ള ശരീരഭാഗങ്ങള്‍ താന്‍ പുറത്ത് കാണിക്കുമെന്നും നിങ്ങളുടെ ചിന്താഗതികള്‍ അവിടെത്തന്നെ വെച്ചാല്‍ മതിയെന്നുമാണ് മാധുരി മറുപടി നല്‍കിയത്.


"ഒരുപാട് മോശം കമന്റുകളും മെസേജുകളും വന്നിരുന്നു. എന്നാല്‍ ഇൗ ചോദ്യത്തിന് മാത്രം ഉത്തരം നല്‍കണമെന്ന് തോന്നി. അദ്ദേഹം ഈ ഉത്തരത്തിന് കാത്തിരിക്കുന്നത് പോലെ", മാധുരി കുറിച്ചു. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും വിശ്വസിക്കുന്നു. ഒരു പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ എന്നും മാധുരി തന്റെ പേജില്‍ കുറിച്ചു.


'ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ചുകൊണ്ട് എനിക്കും വസ്ത്രം ധരിച്ചൂടെ? പുരുഷന് പൊതുനിരത്തില്‍ മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും ഒഴിക്കാം. മറ്റുള്ളവരെ ബോധിപ്പിക്കാതെ പുരുഷന്‍ ജീവിക്കുന്നത് പോലെ സ്ത്രീക്കും ജീവിക്കാം. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായത്തിന്റെ ആവശ്യം എനിക്കില്ല. സൗന്ദര്യം ഉള്ളിലാണ്'- മാധുരി പറഞ്ഞു. 'മെഴുകുതിരി അത്താഴങ്ങള്‍' എന്ന സിനിമയിലൂടെയാണ് മാധുരി സിനിമ ലോകത്തേക്കെത്തുന്നത്. 'ജോസഫ്' എന്ന സിനിമയിലെ നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.



Share this News Now:
  • Google+
Like(s): 294