28 November, 2018 09:50:54 PM


മത്സ്യത്തൊഴിലാളി സമ്പാദ്യസമാശ്വാസ പദ്ധതി ഡിസംബറില്‍ ആരംഭിക്കും



കൊച്ചി: മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി ഡിസംബറില്‍ ആരംഭിക്കും. മത്സ്യത്തൊഴിലാളികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും അതിലൂടെ അവരുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനും ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണിത്. പദ്ധതിയിലെ ഗുണഭോക്തൃവിഹിതം ആകെ 1500/- രൂപയാണ്. ഗുണഭോക്താവ് ആകെ അടയ്ക്കുന്ന വിഹിതത്തിന്റെ ആനുപാതികമായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും ചേര്‍ത്ത് പരമാവധി 4500/- രൂപ ധനസഹായമായി ലഭിക്കും.

തീരദേശ-ഉള്‍നാടന്‍ മത്സ്യഗ്രാമങ്ങളില്‍ ചുമതലപ്പെടുത്തിയിട്ടുളള ഉദേ്യാഗസ്ഥന്‍മാര്‍  ഡിസംബര്‍ മാസം 2 ഗഡു - 500/- രൂപ, 2019 ജനുവരി മാസം 2 ഗഡു - 500/-, ഫെബ്രുവരി (250 രൂപ), മാര്‍ച്ച് (250 രൂപ) വീതം ആകെ  1500/- രൂപ (ആയിരത്തി അഞ്ഞൂറ് രൂപ) പദ്ധതി വര്‍ഷത്തില്‍ ഗുണഭോക്താക്കളില്‍ നിന്നും ശേഖരിക്കും. ഗുണഭോക്താക്കളായ മത്സ്യത്തൊഴിലാളികള്‍ അപേക്ഷയോടൊപ്പം 2 പാസ്സ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോ, ദേശസാല്‍കൃതബാങ്കിലുള്ള സ്വന്തം പേരിലുളള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ പാസ്സ് ബുക്ക്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും,  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ബന്ധപ്പെട്ട കളക്ഷന്‍ സെന്ററുകളില്‍ നേരിട്ട് ഹാജരാകണം.



Share this News Now:
  • Google+
Like(s): 53